പെരിന്തൽമണ്ണ: മാനത്ത്മംഗലത്തെ പരേതനായ കോട്ടയിൽ മുഹമ്മദ് ഹാജിയുടെ മകൻ മുഹമ്മദ് സലീം (56) നിര്യാതനായി. ഊട്ടി റോഡിലെ മേഫെയർ സ്ഥാപന ഉടമയാണ്. മാതാവ്: പരേതയായ ഖദീജ പടുവൻപാടത്തൊടി (നാട്ട്യമംഗലം). ഭാര്യ: ഫൗസിയ ചിറക്കത്തൊടി (പുളിക്കൽ). മക്കൾ: നൂർജഹാൻ, ഷാജഹാൻ, നൂറുദ്ദീൻ, നജ്മുദ്ദീൻ. മരുമക്കൾ: സൈദ് ഒസ്സാൻകുന്നത്ത് (മൊറയൂർ), ഷഫീല കുന്നത്ത് (പുഞ്ചക്കോട്), ജറീഷ വലിയകണ്ടത്തിൽപ്പാലം (കണ്ണൂർ), ഷഹല തോട്ടുങ്ങൽ (മാനത്ത്മംഗലം). ഖബറടക്കം ബുധനാഴ്ച രാവിലെ 10.30ന് മാനത്ത്മംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.