പടിഞ്ഞാറ്റുമുറി: ജോലിക്കിടെ തെങ്ങിൽ നിന്ന് വീണ് കുടുംബനാഥൻ മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായ പടിഞ്ഞാറ്റുമുറി തലാപ്പും പടിയിലെ മാതൊടി വാസുദേവൻ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെ പടിഞ്ഞാറെക്കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് സംഭവം. ഉടൻ മലപ്പുറത്തെ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മലപ്പുറം മുണ്ടുപറമ്പ് നഗരസഭ ശ്മശാനത്തിൽ സംസ്കരിച്ചു. പിതാവ്: പരേതനായ ഗോവിന്ദൻ. മാതാവ്: കാളി. ഭാര്യ: കാർത്യായനി. മക്കൾ: സുധീഷ്, സുനീഷ്, നിഷിത. മരുമക്കൾ: ശങ്കരൻ, വിനീത, പ്രിൻസി.