ലൈറ്റ് ഇടാതെ എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് അപകടം
മൂവാറ്റുപുഴ: ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ച കാർ മതിലിൽ ഇടിച്ച് യാത്രക്കാരനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നു സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു. മേക്കടമ്പ് ഉള്ളനാട്ട് പുരുഷോത്തമന്റെ മകൻ അമലാണ്(26) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിഷേക് ക്ഷമജ്(25) അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ച മൂന്നോടെ കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കടാതിയിലായിരുന്നു അപകടം. എയർപോർട്ടിൽ പോയി മടങ്ങവെ കടാതിക്ക് സമീപം വെച്ച് എതിരെ ലൈറ്റ് ഇടാതെ എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപെട്ട് സമീപത്തെ വീട്ടു മതിലിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരും മൂവാറ്റുപുഴയിൽനിന്ന് എത്തിയ അഗ്നിശമനസേനയും കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും അമൽ മരിച്ചു. മെഡിക്കൽ റെപ്പായി ജോലി ചെയ്തുവരികയായിരുന്നു അമൽ. മാതാവ്:ഉഷ. സഹോദരൻ: അനൂപ്. സംസ്കാരം പിന്നീട് .