കോതമംഗലം: നഗരമധ്യത്തിലൂടെ ഒഴുകുന്ന കുരൂർ തോട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ടി.ബി കുന്നിൽ താമസിക്കുന്ന മൂവാറ്റുപുഴ ആനിക്കാട് പുത്തൻപുരക്കൽ സജിയുടെ (39) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ കോതമംഗലം- തങ്കളം ബൈപാസ് റോഡിൽ ഗ്യാസ് ഗോഡൗൺ സമീപമാണ് ആദ്യം മൃതദേഹം കാണ്ടത്. നാട്ടുകാർ വിവരം നൽകിയതനുസരിച്ച് മൃതദേഹം പൊലീസും ഫയർഫോഴ്സും എത്തി ഉച്ചയോടെ കുരൂർ പാലത്തിന് സമീപം വെച്ച് കരക്കടുപ്പിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി.