കൽപകഞ്ചേരി: ചെറവന്നൂർ പാറമ്മലങ്ങാടി കൊടലിൽ ഹംസക്കുട്ടി ഹാജി (88) നിര്യാതനായി. ദീർഘകാലം കടുങ്ങല്ലൂർ ജുമാ മസ്ജിദിന്റെയും നൂറുൽ ഇസ്ലാം മദ്റസയുടെയും സെക്രട്ടറിയും ട്രഷററുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കദിയാമു ഹജ്ജുമ്മ. മക്കൾ: ഹൈദ്രു ഹാജി, ഗഫൂർ ഹാജി, അഷ്റഫ് (ഷാർജ), ഷാഫി (കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ), ജമീല, ഹാജറ, ഉമ്മുകുൽസു, നസീറ, പരേതനായ അലി. മരുമക്കൾ: ഖദീജ, ഷെരീഫ, ഫാത്തിമ, ആയിഷ, ജസീന, ബീരാൻകുട്ടി, ഹുസൈൻ, മുഹമ്മദ്, സൈനുദ്ദീൻ.