വള്ളിക്കാപ്പറ്റ: അപകടത്തിൽ ശരീരം തളർന്ന് കിടപ്പിലായിരുന്നയാൾ മരിച്ചു. പൂഴിക്കുന്ന് വാഴംപറമ്പ് തലാപ്പിൽ കുരിക്കൾ അബ്ദുൽ കരീം (62) ആണ് മരണപ്പെട്ടത്. കെ.എസ്.ഇ.ബി കരാർ ജീവനക്കാരനായിരുന്നു. 2004 ജൂൺ 13ന് മഞ്ചേരി നറുകരയിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിലാണ് ശരീരം തളർന്ന് കിടപ്പിലായത്. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ റഫീഖ്, ഫൈസൽ, മുബഷിറ. മരുമക്കൾ: നസീറ പുള്ളിലങ്ങാടി, ലുബ്ന കൊളപ്പറമ്പ്, ശിഹാബ് നെല്ലിക്കുത്ത്.