കോട്ടയം: ആലപ്പുഴ മെഡിക്കൽ കോളജ് റിട്ട. പ്രിൻസിപ്പൽ കോട്ടയം കാരാപ്പുഴ നടുവിൽ അറയ്ക്കൽ ഡോ. സി. രാധാകൃഷ്ണൻ (77) നിര്യാതനായി. കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മുൻ മേധാവിയായിരുന്ന കാലത്താണ് സിസ്റ്റർ അഭയയുടെ പോസ്റ്റ്മോർട്ടം ഇവിടെ നടക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിലെ 1964 ബാച്ച് വിദ്യാർഥിയായിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജ് സ്ഥാപക ഡീനായിരുന്നു. ഭാര്യ: കോഴിക്കോട് മൂത്തേടത്ത് രാജലക്ഷ്മി. മക്കൾ: അച്യുത് രാധാകൃഷ്ണൻ (ബംഗളൂരു), രാധാലക്ഷ്മി (ന്യൂഡൽഹി). മരുമക്കൾ: അപർണ, ആദർശ് നായർ. സംസ്കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ.