കോട്ടയം: ഡി.സി.സി മുൻ ട്രഷററും മുതിർന്ന അഭിഭാഷകനുമായിരുന്ന കോട്ടയം ചെല്ലിഒഴുക്കം പുതുപ്പറമ്പിൽ അഡ്വ. വി.വി. പ്രഭ (85) നിര്യാതനായി. ചേർത്തല വേലിയകത്ത് കുടുംബാംഗമാണ്. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂനിയൻ പ്രസിഡന്റ്, എസ്.എൻ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്, ബാർ അസോസിയേഷൻ പ്രസിഡന്റ്, ഐ.എൻ.ടി.യു.സി ജില്ല ലീഗൽ അഡ്വൈസർ, പബ്ലിക് പ്രോസിക്യൂട്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: ചേർത്തല കളയാഴത്ത് പരേതയായ ഡോ. ജി. ലളിതമ്മ (റിട്ട. ജില്ല ആയുർവേദ മെഡിക്കൽ ഓഫിസർ). മക്കൾ: അഡ്വ. ഹരിപ്രഭ, ശ്രീപ്രഭ (എം.ജി സർവകലാശാല, കോട്ടയം). മരുമക്കൾ: ലത സദാനന്ദൻ (എസ്.എൻ. കോളജ്, കൊല്ലം), എ.കെ. സുമേഷ്കുമാർ (പുഞ്ച സ്പെഷൽ ഓഫിസ്). സംസ്കാരം വെള്ളിയാഴ്ച 10.30ന് മുട്ടമ്പലം ശാന്തിധാമം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.