രോഷ്നി നാരായണൻപറളി: മുട്ടത്തുകാട്ടിൽ മാമണ്ണ് മന ടീച്ചേഴ്സ് കോളനി ഹരിനാരായണന്റെയും (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി) അമ്മിണിയുടെയും (റിട്ട. അധ്യാപിക, ഹയർ സെക്കൻഡറി സ്കൂൾ, പറളി) മകൾ രോഷ്നി നാരായണൻ (46) നിര്യാതയായി. കൊല്ലം നെടിയവിള ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. ഭർത്താവ്: രാജ്കുമാർ (റേഞ്ച് ഓഫിസർ, വനം വകുപ്പ്). മക്കൾ: ഋത്വിക് വാസുദേവൻ, രോഹിത് നാരായണൻ. സഹോദരൻ: രവി നാരായണൻ.