അഗളി: ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു. അട്ടപ്പാടി മുണ്ടൻപാറ വലിയപറമ്പിൽ ജോൺസൺ (56) വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ജോൺസന്റെ ഭാര്യ മോളി വർഷങ്ങളായി വൃക്കരോഗിയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 2.30 ഓടെ മോളിയും (52) മരിച്ചു. മക്കൾ: സുഷമ, ഫിലിപ്സൺ. മരുമക്കൾ: ലിബിന, ഷൈജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മുണ്ടൻപാറ ഐ.പി.സി ചർച്ചിൽ.