പറവൂർ: മുതിർന്ന സി.പി.എം നേതാവ് ഗോതുരുത്ത് കോണത്ത് ജോസഫ് സ്റ്റാലിൻ (ചുമ്മാരു കുഞ്ഞപ്പൻ -80) നിര്യാതനായി. ദീർഘകാലം സി.പി.എം ഗോതുരുത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കുടികിടപ്പ് സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. സെന്റ് സെബാസ്റ്റ്യൻ ബോട്ട് റെയ്സ് ക്ലബ് സ്ഥാപകനും കേരള ചവിട്ടുനാടക അക്കാദമി സ്ഥാപക നേതാവുമാണ്. ഗോതുരുത്ത് ജനറൽ വർക്കേഴ്സ് യൂനിയന്റെ സ്ഥാപകാംഗമാണ്. കയർ തൊഴിലാളി യൂനിയൻ നേതാവും ഗോതുരുത്ത് കയർ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലില്ലി. മക്കൾ: നിത (പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം), മാർക്സ് (ബിസിനസ്). മരുമക്കൾ: എം.ടി. ജോർജ് (ഗുജറാത്ത്), പ്രീത. സംസ്കാരം വെള്ളിയാഴ്ച 11ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.