അങ്കമാലി: മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. അങ്കമാലി പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മുണ്ടാടൻ വീട്ടിൽ പരേതനായ സണ്ണിയുടെ ഭാര്യ ലില്ലിയാണ് (63) മരിച്ചത്. ദേശീയപാതയിൽ അങ്കമാലി കറുകുറ്റി അപ്പോളോ ആശുപത്രിക്ക് സമീപം ഈമാസം 21ന് മകൻ സ്റ്റാലിനൊപ്പം സഞ്ചരിക്കുമ്പോഴാണ് അപകടം. സാരമായി പരിക്കേറ്റ ലില്ലി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ട് മരിച്ചു. മകൾ: സോണിജ. മരുമകൻ: സിജോ. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് പീച്ചാനിക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.