കൽപകഞ്ചേരി: പറവന്നൂർ കിഴക്കേപ്പാറ പരേതനായ ആയപ്പള്ളി ഉമ്മറിന്റെ മകൻ ഫൈസൽ (44) നിര്യാതനായി. മാതൃഭൂമി കൽപകഞ്ചേരി ലേഖകനും കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റുമായിരുന്നു. മാതാവ്: ആയിഷ നെടിയോടത്ത്. ഭാര്യ: റഹീന പൂഴിക്കൽ. മക്കൾ: റിസ്വാൻ, റസ്നിം. സഹോദരങ്ങൾ: ഇബ്രാഹിം, സാബിറ, സുലൈഖ, സുഹറ, ഹസീന, ഖദീജ.