ഈരാറ്റുപേട്ട: സി.പി.എം പൂഞ്ഞാർ ഏരിയയിലെ ആദ്യകാല പ്രവർത്തകനും മീനച്ചിൽ താലൂക്ക് കമ്മിറ്റിയംഗവുമായിരുന്ന തലനാട് പാലേറ്റ് കെ.എച്ച്. ഇബ്രാഹിം (90) നിര്യാതനായി. നിലവിൽ തലനാട് സെന്റർ ബ്രാഞ്ച് അംഗമാണ്. 1979, 1987, 1995, 2000 കാലഘട്ടങ്ങളിൽ തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, 40 വർഷം തലനാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പബ്ലിക് ലൈബ്രറി സ്ഥാപകനേതാവ്, പ്രഥമ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഈരാറ്റുപേട്ട ആശാരിപറമ്പിൽ കുടുംബാംഗം ഐഷ. മക്കൾ: സുബൈർ, ഹംസ, ലൈല, സെലീന. പരേതനായ റഷീദ്. മരുമക്കൾ: സൽമ, ഷിജി, സിജി, നാസർ, സലിം.