ആലപ്പുഴ: കെ.എസ്.എഫ്.ഇ അസി. മാനേജരെ മരിച്ചനിലയിൽ കണ്ടെത്തി. കെ.എസ്.എഫ്.ഇ ആലപ്പുഴ പുത്തനങ്ങാടി ബ്രാഞ്ചിലെ അസി. മാനേജറും ആലപ്പുഴ ലജ്നത്ത് വാർഡ് ബിജുനിവാസിൽ ഗഫൂറിന്റെ മകനുമായ അഷ്കർ (ബിനു -41) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ച 4.30ന് വീടിന്റെ കിടപ്പുമുറിയിലാണ് മരിച്ചനിലയിൽ കണ്ടത്. മെക്ക ജില്ല എക്സിക്യൂട്ടിവ് അംഗമാണ്. മാതാവ്: പരേതയായ സബൂറ. ഭാര്യ: സജീന. മക്കൾ: അഫ്നാർ (എട്ടാംക്ലാസ് വിദ്യാർഥി, കാർമൽ അക്കാദമി, ആലപ്പുഴ), മുഹമ്മദ് ഇഷാൻ (രണ്ടാംക്ലാസ് വിദ്യാർഥി, ലിയോ തേർട്ടീന്ത് മോർണിങ് സ്റ്റാർ, ആലപ്പുഴ).