വടക്കഞ്ചേരി: ദേശീയപാതയോരത്ത് പശുവിനെ മേയ്ക്കുന്നതിനിടെ കുടുംബനാഥൻ കാറിടിച്ച് മരിച്ചു. അണക്കപ്പാറ വെങ്കൽപ്പാടം കൃഷ്ണനാണ് (കൃഷ്ണൻകുട്ടി മുതലിയാർ -74) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെ അണക്കപ്പാറ സിഗ്നലിന് സമീപമാണ് സംഭവം. ദേശീയപാതയോരത്ത് പശുവിനെ മേയ്ക്കുന്നതിനിടെ തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സുബ്രഹ്മണ്യൻ, ജയപ്രകാശൻ, ബാബുരാജ്, പരേതനായ ആനന്ദൻ. മരുമക്കൾ: അംബിക, കലാവാണി, മഞ്ജു, ശ്രീലത.