തൊടുപുഴ: വടക്കുംമുറി കാർത്തിക വീട്ടിൽ പരേതനായ വി.ആർ. കൃഷ്ണന്റെ (റിട്ട. തഹസിൽദാർ) ഭാര്യ സി.കെ. കോമളവല്ലി (റിട്ട. നഴ്സിങ് സൂപ്രണ്ട് -71) നിര്യാതയായി. മുട്ടം ചിറക്കൽ കുടുംബാംഗമാണ്. മക്കൾ: രമേശ് കൃഷ്ണൻ (എൻജിനീയർ, ദുബൈ), രോഹിണി കൃഷ്ണൻ (റേഡിയോഗ്രാഫർ, ദുബൈ). മരുമക്കൾ: അഞ്ജന, ശ്രീരാജ് കൈമൾ (അമൃത ടി.വി, ദുബൈ). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് തൊടുപുഴ ശാന്തിതീരത്ത്.