മാനന്തവാടി: വരടിമൂല പരേതനായ പയ്യപ്പിള്ളി വർഗീസിന്റെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. മക്കൾ: ഗീവർഗീസ്, പാപ്പച്ചൻ, പരേതനായ ബേബി, കുര്യാക്കോസ് (വിമുക്തഭടൻ), പൗലോസ് (ഹോം ഗാർഡ്, തലപ്പുഴ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: പരേതയായ സിസിലി, മേരി, ഗ്രേസി, സൂസി, ബിന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കമ്മന സെന്റ് ജോർജ് താബോർ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.