വഴിത്തല: ജോസഫ് ടി. എരുമേലിക്കര (91) നിര്യാതനായി. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രിൻസിപ്പലായും താൻസനിയ, സാംബിയ, നൈജീരിയ, അമേരിക്ക എന്നിവിടങ്ങളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കോട്ടയം കിഴക്കേനട്ടാശ്ശേരി കൊപ്പഴ കുടുംബാംഗം ആലീസ്. മക്കൾ: ബെല്ല ബിജു(മിനിയപ്പോളിസ്,യു.എസ്.എ), റെജി ജോസഫ്(ന്യൂയോർക്), സ്റ്റെല്ല സനീസ്(ഹൂസ്റ്റൺ.). മരുമക്കൾ: ബിജു കോര, ലീന, സനീസ് സ്റ്റീഫൻ (എല്ലാവരും യു.എസ്.എ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് മാറിക സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.