ആലപ്പുഴ: തിരുവമ്പാടി വാര്യത്ത് ടി.ആർ. അജിത്കുമാർ (60) നിര്യാതനായി. ഹരിപ്പാട് തൃപ്പക്കുടത്ത് വാര്യത്ത് പരേതനായ ആർ.ജി. രമണന്റെയും തിരുവമ്പാടി വാര്യത്ത് പാർവതി വാരസ്യാരുടെയും മകനാണ്. സഹോദരൻ: ഡോ. ടി.ആർ. അനിൽകുമാർ (റിട്ട. വൈസ് പ്രിൻസിപ്പൽ, എസ്.ഡി കോളജ്, ആലപ്പുഴ). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ആലപ്പുഴ വലിയചുടുകാട് ശ്മശാനത്തിൽ.