നീറിക്കാട്: പിച്ചനാട്ട് പരേതനായ ജോസിന്റെ ഭാര്യ ത്രേസ്യാമ്മ(74) കാലിഫോർണിയയിലെ സാൻഹോസെയിൽ നിര്യാതയായി. കല്ലറ വട്ടമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ജാസ്മിൻ ടോമി, ജെയ്മോൻ ജോസ്, ജെസ്റ്റിൻ ജോസ് (എല്ലാവരും യു.എസ്.എ). മരുമക്കൾ: ടോമി വടുതല കൂടല്ലൂർ, ലിൻഡ ജെയ്മോൻ കട്ടത്തറ ഇറഞ്ഞാൽ, ജിൻസി ജസ്റ്റിൻ മുത്തരശ്ശേരിൽ കുമരകം (എല്ലാവരും യു.എസ്.എ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് സാൻഹോസെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനപ്പള്ളി സെമിത്തേരിയിൽ.