മൂവാറ്റുപുഴ: പുല്ല് മുറിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. വാളകം ബഥനിപ്പാട് വള്ളിക്കോലില്‍ ബെന്നി മാത്യുവിന്റെ ഭാര്യ മിനിയാണ് (48) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെ സമീപത്തെ കത്തോലിക്കാപള്ളിയില്‍ പുല്ല് മുറിക്കുന്നതിനിടയിലാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സ്ത്രീ അറിയിച്ചതനുസരിച്ച് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രാമമംഗലം സി.എച്ച്.സിയില്‍ സ്റ്റാഫ് നഴ്സാണ്. ഭര്‍ത്താവ് ബെന്നി വിദേശത്താണ്. മക്കള്‍: ഗ്രിഗറി മാത്യൂസ് ബെന്‍ (ഗെസ്റ്റ് ലക്ചറര്‍, എം.എ കോളജ്, കോതമംഗലം), ഗ്രേഷ്യസ് ജോസഫ് ബെന്‍ (പ്ലസ് ടു വിദ്യാർഥി, നിര്‍മല സ്കൂള്‍). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മാമലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ പള്ളി സെമിത്തേരിയില്‍.