തിരൂർ: മംഗലം പെരുന്തിരുത്തി തെക്കേക്കടവ് പുഴയിൽ തോണി മറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു. മുട്ടനൂർ സ്വദേശി സി.പി. മുസ്തഫയുടെ മകൻ ഷക്കീൽ റഹ്മാനാണ് (27) മരിച്ചത്. കൂട്ടുകാരോടൊപ്പം തോണി യാത്ര നടത്തുന്നതിനിടെയാണ് സംഭവം. തോണി മറിഞ്ഞപ്പോൾ കൂടെയുള്ളവർ രക്ഷപ്പെട്ടെങ്കിലും ഷക്കീലിനെ കാണാതാവുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിനൊടുവിലാണ് ഷക്കീലിനെ കണ്ടെത്തിയത്. സൗദിയിൽ ജോലിചെയ്യുന്ന ഷക്കീൽ രണ്ടുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. സാബിറയാണ് മാതാവ്. ഭാര്യ: സഹനാസ്. ഒമ്പതുമാസം പ്രായമായ ഐറ മകളാണ്. സഹേദരങ്ങൾ: ഷമീൽ, സുഹൈൽ, ഷൈമ, സഫീദ. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.