പരപ്പനങ്ങാടി: ചെറമംഗലം ചുടലപറമ്പ് മീനേടം ഗ്രാമത്തിനടുത്തെ ഞാറക്കാട്ട് വലിയ പീടിയേക്കൽ ഹംസ (58) നിര്യാതനായി. പഴയകാല ഫുട്ബാൾ കളിക്കാരനും പ്രവാസിയുമായിരുന്ന ഇദ്ദേഹം പരപ്പനങ്ങാടി മർച്ചന്റ് അസോസിയേഷൻ മുൻ സെക്രട്ടറി, പത്ര ഏജന്റ്, പച്ചക്കറി വ്യാപാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആമിന. മക്കൾ: റംഷാദ്, യാസിർ (ഇരുവരും സൗദി), റംഷീന, സൽമാൻ. മരുമക്കൾ: യാഷിഖ്, സുമയ്യ. സഹോദരങ്ങൾ: മുഹമ്മദ്, സൈതലവി, ഖദീജ, ആയിശ, അബ്ദുസ്സലാം, റസാഖ്, പരേതനായ മൊയ്തീൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് ചിറമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.