മട്ടാഞ്ചേരി: ശനിയാഴ്ച കടലിലിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം ഞായറാഴ്ച കരക്കടിഞ്ഞു. മുണ്ടംവേലി കാട്ടിപറമ്പ് വീട്ടിൽ ജെൻസൺ ജോസഫിന്റെ മകൻ അക്ഷയ് ജോർജാണ് (20) മരണപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ഏഴരയോടെ കടലിൽ കുളിക്കാനിറങ്ങിയ അക്ഷയ് തിരയിൽ പെടുകയായിരുന്നു. ഇതുകണ്ട കടപ്പുറത്തെ കച്ചവടക്കാർ പൊലീസിൽ അറിയിക്കുകയും തുടർന്ന് കോസ്റ്റൽ പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ തെക്കെ കടപ്പുറത്ത് മൃതദേഹം അടിയുകയായിരുന്നു. അരൂർ സെന്റ് അഗസ്റ്റിൻ സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ് അക്ഷയ്. മാതാവ്: മീന. സഹോദരൻ: അതുൽ ആന്റണി.