ആലുവ: നൊച്ചിമ പോട്ടച്ചിറയിൽ മധ്യവയസ്കനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൊച്ചിമ അണക്കത്തിൽ ഗണേശനെയാണ് (50) ചിറയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പതിന് പ്രദേശവാസികളാണ് ചിറയിൽ ഗണേശന്റെ മൃതദേഹം കണ്ടത്. സംസ്കാരം തിങ്കളാഴ്ച. അവിവാഹിതനാണ്. പരേതരായ കൃഷ്ണൻ-ഭാരതി എന്നിവരുടെ മകനാണ്. സഹോദരങ്ങൾ: ദാസൻ, ശാന്ത, അംബിക.