കളമശ്ശേരി: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പുതിയ റോഡ് തണ്ണിക്കോട്ട് യേശുദാസിന്റെയും അമ്പിളിയുടെയും മകൻ ഋതു യേശുദാസാണ് (19) മരിച്ചത്. കഴിഞ്ഞ മാസം 21ന് കളമശ്ശേരിയിലുണ്ടായ അപകടത്തിലായിരുന്നു പരിക്കേറ്റത്. സഹോദരൻ: റിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് കുറ്റിക്കാട്ടുകര സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.