മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ ചെറുകോൽ തുണ്ടിൽ വീട്ടിൽ പരേതനായ ജി. പ്രഭാകരക്കുറുപ്പിന്റെ ഭാര്യ ബി. രുക്മിണിയമ്മ (83) നിര്യാതയായി. കറ്റാനം ചക്കോലിൽ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ആർ. ശ്രീകുമാരി (റിട്ട. ടീച്ചർ, മണ്ണാറശ്ശാല യു.പി സ്കൂൾ, ഹരിപ്പാട്), ശ്രീകുമാർ(റിട്ട: ഡെപ്യൂട്ടി ദേവസ്വം കമീഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്). മരുമക്കൾ: എ. രേണു (റിട്ട. ടീച്ചർ, ചെന്നിത്തല സൗത്ത് ഗവ. യു.പി സ്കൂൾ ), പരേതനായ ശ്രീകുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.