അമ്പലപ്പുഴ: പ്രഭാതസവാരിക്കിടെ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പത്താം വാർഡ് വളഞ്ഞവഴി തോണ്ടൻകുളങ്ങര ഫസിലുദ്ദീന്റെ ഭാര്യ മുംതാസാണ് (40) മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.15ഓടെ കാക്കാഴം റെയിൽവേ ക്രോസിന് സമീപമായിരുന്നു അപകടം. മകൻ മുനീർ.