ചവറ: കുളങ്ങരഭാഗം വിഡാനാൽ ബംഗ്ലാവിൽ (മാവൂത്തറയിൽ) മുതിർന്ന ആർ.എസ്.പി നേതാവ് ചവറ വാസുപിള്ളയുടെയും സരോജിനിപിള്ളയുടെയും മകൻ പത്മകുമാർ (53) നിര്യാതനായി. ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി അംഗം, കേരള യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ, കൊറ്റൻകുളങ്ങര ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സിന്ധു പത്മകുമാർ. മക്കൾ: പത്മജ് പി. കുമാർ (ടെക്നോപാർക്ക് തിരുവനന്തപുരം), പങ്കജ് പി. കുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന്.