എരമംഗലം: മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനും ജില്ല യു.ഡി.എഫ് മുൻ ചെയർമാനുമായ കാളിയത്തേൽ യു. അബൂബക്കർ (86) നിര്യാതനായി. പ്രജാപതി സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം പിന്നീട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. കെ.പി.സി.സി അംഗം, ജില്ല ബാങ്ക് വൈസ് പ്രസിഡന്റ്, അണ്ടത്തോട് സഹകരണ ബാങ്ക് പ്രസിഡന്റ്, എരമംഗലം മഹല്ല് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗമാണ്. ഭാര്യ: പരേതയായ ഇയ്യാത്തുമ്മ. മക്കൾ: സക്കീർ ഹുസൈൻ, മുഹമ്മദ് അശ്റഫ്, അബ്ദുൽ കരീം (ബംഗളൂരു), ഹാരിസ്, ബാബുരാജ് (ഇരുവരും ദുബൈ), മുഹമ്മദ് ഷാജി കാളിയത്തേൽ (ആസ്പൽ ഹോസ്പിറ്റൽ വെളിയങ്കോട്),ഷൈലജ (ലണ്ടൻ). മരുമക്കൾ: സഗീർ (ലണ്ടൻ), ഷെമി സക്കീർ, റൗഷത്ത് അശ്റഫ്, ലൈല കരീം, അബിജ ഹാരിസ്, നിഷിദ ബാബുരാജ്, ഷാസിയ ഷാജി. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് എരമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.