മഞ്ചേരി: മംഗളൂരു ഉഡുപ്പി കർക്കളയിൽ ടിപ്പർ ലോറി മറിഞ്ഞ് മഞ്ചേരി സ്വദേശി മരിച്ചു. പയ്യനാട് സ്റ്റേഡിയം റോഡിൽ മുക്കത്ത് കുന്നുമ്മല്‍ അബ്ദുല്ലയുടെ മകന് ആസിഫാണ് (23) മരിച്ചത്. ടിപ്പര്‍ ലോറിയില്‍ ഡ്രൈവറായ ആസിഫ് ബലിപെരുന്നാളിന് നാട്ടിലെത്തി തിരിച്ചുപോയതായിരുന്നു. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: നാസര്‍, അഷ്റഫ്, ഷിഹാബ്, അന്‍സാര്‍, ഖൈറുന്നിസ.