ചെങ്ങന്നൂർ: എടത്വ കറുകക്കളത്തിൽ വീട്ടിൽ ജോർജ് തോമസ് (രാജു - 65) നിര്യാതനായി. ഭാര്യ: എടത്വ വരമ്പത്ത് കുടുംബാംഗം സാറാമ്മ ജോർജ് (ശാന്തി ). മക്കൾ: റിൻസി സാറ ജോർജ്, റിനോ തോമസ് ജോർജ്. മരുമകൻ: രഞ്ജിത് കെ. ജോർജ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ആനപ്രാമ്പാൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.