രാമപുരം: പാലാ-തൊടുപുഴ റോഡില്‍ ഐങ്കൊമ്പിന് സമീപം ആറാംമൈലില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു. തീക്കോയി അത്യാലില്‍ മനേഷ്-മെറിന് ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകള്‍ നൊയ്മി ആനാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30നാണ് അപകടമുണ്ടായത്. മെറിന്റെ പിതാവ് അടിമാലി ആനവിരട്ടി കൂനംപാറയില്‍ വാവച്ചനാണ് (60) വാഹനമോടിച്ചിരുന്നത്. അടിമാലിയില്‍നിന്ന് തീക്കോയിലേക്ക് പോകവെയാണ് അപകടം നടന്നത്. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടുപ്രാവശ്യം മറിഞ്ഞ കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് നിന്നത്. നാട്ടുകാര്‍ ഉടന്‍ കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. ഹോസ്പിറ്റലിലേക്കുള്ള യാത്രാമധ്യേ കുഞ്ഞ് മരിച്ചു. മറ്റ് രണ്ടുപേര്‍ക്കും സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച കുട്ടിക്ക് ഒരു സഹോദരന് കൂടിയുണ്ട്. പിതാവ് വിദേശത്ത് ജോലിചെയ്യുകയാണ്. രാമപുരം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.