പട്ടാമ്പി: കൈപ്പുറം കോഴിക്കാട്ടില്‍ പരേതനായ മുഖാരിയുടെ മകന് കെ. നാസിറുദ്ദീന്‍ മൗലവി (57) നിര്യാതനായി. വെസ്റ്റ് കൈപ്പുറം നൂറാനിയ മഹല്ല് വൈസ് പ്രസിഡന്റാണ്.
കൈപ്പുറം എ.എം.എല്‍.പി സ്കൂള്‍ പി.ടി.എ പ്രസിഡന്റ്, സുന്നി യുവജനസംഘം തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പഞ്ചായത്ത് പ്രസിഡന്റ്, മുസ്ലിംലീഗ് ഫാറൂഖ് നഗര്‍ ശാഖ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തിരുവേഗപ്പുറ ഞാവളുംകാട് ബദരിയ്യ മദ്റസയില്‍ ദീര്‍ഘകാലം പ്രധാനാധ്യാപകനായിരുന്നു.
ഭാര്യ: ജമീല. മാതാവ്: ഇയ്യാത്തു. മക്കള്‍: അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ റഹീം, ഷാക്കിറ, ഹബീബ. മരുമക്കള്‍: അലി ബാഖവി കുറ്റിപ്പുറം, മുഹമ്മദ് ഷാഫി വിളയൂര്‍, ഹസനത്ത്, ഷറീന. സഹോദരങ്ങള്‍: മൊയ്തുക്കുട്ടി, സൈതലവി, ഹലീമ.