അന്തിക്കാട്: പനി ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. പുത്തൻകോവിലകം വില്ലയിൽ താമസിക്കുന്ന കോൽപറമ്പിൽ സനീഷിന്റെയും (ഉമ്മർ) ഷെറീനയുടെയും മകൾ ഫാത്തിമ സുഹറ (ഒന്നര) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു മരണം. സഹോദരങ്ങൾ: അയിഷ (അഞ്ച്), അലി (മൂന്ന്).