വളാഞ്ചേരി: മുക്കില പീടികയിൽ താമസിക്കുന്ന തെക്കെ പീടിയക്കൽ അബൂബക്കർ ഹാജി (76) നിര്യാതനായി. റിട്ട. പി.ഡബ്യൂ.ഡി അസി. എൻജിനീയറായിരുന്നു. ഭാര്യ: പരേതയായ ആയിഷാബി.അബൂബക്കർ വളാഞ്ചേരി എന്ന പേരിൽ പ്രബോധനം വാരികയിൽ കവിതകളും മലർവാടി മാസികയിൽ കഥകളും എഴുതിയിരുന്നു. മക്കൾ: ലൈല (ജി.യു.പി സ്കൂൾ, രണ്ടത്താണി), ഡോ. ഷാഹിദ (ജില്ല ആയുർവേദ ആശുപത്രി, കോഴിക്കോട്), ജഹ്ഫർ അലി (ദുബൈ), ഡോ. നബീൽ ഹാരിസ് (ഹൈ കെയർ ആയുർവേദ ക്ലിനിക്ക് വളാഞ്ചേരി).മരുമക്കൾ: അഡ്വ. കെ.എ. സമദ്(രണ്ടത്താണി), ഡോ. മൻസൂർ (ഡി.എം.ഒ., ഐ.എസ്.എസ്, കോഴിക്കോട്), റംഷീന (തുവ്വക്കാട്), ഡോ. ശബ്ന പൂവ്വല്ലൂർ (പൊന്മള). സഹോദരങ്ങൾ: ടി.പി. ഹംസ, ടി.പി. മമ്മിക്കുട്ടി, പരേതരായ യൂസുഫ്, ഇയ്യാത്തുമ്മു, കുഞ്ഞിമുഹമ്മദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് പൈങ്കണ്ണൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.