എടവനക്കാട്: സെയ്തുമുഹമ്മദ് റോഡ് പരേതനായ കക്കാട്ട് കെ.ബി. മുഹമ്മദിന്റെ ഭാര്യ കുഞ്ഞിബീപാത്തു (റിട്ട. അധ്യാപിക - 76) നിര്യാതയായി. അഴീക്കോട് പേ ബസാർ അയ്യാരിൽ പുന്നക്കച്ചാലിൽ കുടുംബാംഗമാണ് മക്കൾ: സജ്ജാദ് സഹീർ, സബീർ (എം.ഡി ലൈഫ് ലൈൻ യു.എ.ഇ), സെമീത (അധ്യാപിക, എച്ച്.ഐ.എച്ച്.എസ്, എടവനക്കാട്). മരുമക്കൾ: ജമീല, രാജി, സഗീർ മുഹമ്മദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് എടവനക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.