അങ്കമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മരങ്ങാടം പൈനാടത്ത് പരേതനായ പാലിയുടെ മകൻ പോൾ (67) മരിച്ചു. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
കഴിഞ്ഞമാസം 13ന് വൈകീട്ട് കൊരട്ടി പൊങ്ങത്ത് പെട്രോൾ പമ്പിനടുത്ത് ദേശീയപാതയിലാണ് അപകടം.
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഹോളി ഗോസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കാഞ്ഞൂർ കുഴിപ്പിള്ളി എൽസി. മക്കൾ: റോസ്മോൾ, രേഷ്മ, ലിയോ. മരുമക്കൾ: ജയ്സൺ, ബിബിൻ.