കൊച്ചി: വടുതല ബോട്ടുജെട്ടി റോഡിൽ കളങ്ങര വീട്ടിൽ സ്റ്റാൻലി മെന്റസിനെ (72) വീടിന് സമീപത്തെ മാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ബുധനാഴ്ച രാവിലെ ഒമ്പതോടെ അയൽവാസികളാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് കരുതുന്നത്. രണ്ട് മക്കളെ വിവാഹം കഴിച്ച് വിട്ടതോടെ വീട്ടിൽ സ്റ്റാൻലിയും ഭാര്യയും മാത്രമായിരുന്നു. കഴിഞ്ഞദിവസം ചികിത്സയുടെ ഭാഗമായി ഭാര്യ മകളുടെ വീട്ടിലേക്ക് പോയി.
ഇതോടെ സ്റ്റാൻലി ഒറ്റക്കായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.