പിറവം: ചലച്ചിത്ര നടൻ ലാലു അലക്സിന്റെ മാതാവ് അന്നമ്മ ചാണ്ടി (88) നിര്യാതയായി. കിടങ്ങൂർ തോട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പിറവം വേളയിൽ പരേതനായ വി.ഇ. ചാണ്ടി. മറ്റ് മക്കൾ: പരേതയായ ലൗലി, ലൈല, റോയ്. മരുമക്കൾ: ബെറ്റി തേക്കുംകാട്ടിൽ, സണ്ണി തൊട്ടിച്ചിറ. സംസ്കാരം വ്യാഴാഴ്ച 2.30ന് പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി സെമിത്തേരിയിൽ.