മണ്ണാർക്കാട്: മണ്ണാർക്കാട് വലിയ ജുമാ മസ്ജിദ് മുതവല്ലിയും കല്ലടി കുടുംബാംഗവുമായ ഡോ. കെ.പി.എം. ഉണ്ണിക്കമ്മു (65) നിര്യാതനായി. മണ്ണാർക്കാട് മിൽ ഹൗസിൽ പരേതനായ കെ.പി. മൊയ്തീൻ കുട്ടിയുടെ മകനും ഖാൻ ബഹദൂർ ഉണ്ണി കമ്മുവിന്റെ പേരമകനുമാണ്. മണ്ണാർക്കാട്ടെ ആദ്യ പിഎച്ച്.ഡി ഹോൾഡർമാരിലൊരാലും മണ്ണാർക്കാട് റബർ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായിരുന്നു. മണ്ണാർക്കാട് ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ കെ.പി.എം. കുഞ്ഞഹമ്മദ് എന്ന കുഞ്ഞു മോന്റെ സഹോദരനായ ഇദ്ദേഹം സാമൂഹിക രംഗത്ത് സജീവമായിരുന്നു. മാതാവ്: പരേതയായ നഫീസ. ഭാര്യ: ആശ. മക്കൾ: മൊയ്തീൻ ഉണ്ണിക്കമ്മു, ഫാത്തിമ, നഫീസ. മരുമകൾ: നസ്നീൻ അലി. സഹോദരങ്ങൾ: കെ.പി.എം ആയിശ (കോയമ്പത്തൂർ), കെ.പി.എം. ഫാത്തിമ (ആലപ്പുഴ), കെ.പി.എം. മറിയം, കെ.പി.എം. ലൈല (എറണാകുളം), കെ.പി.എം. ഹസ്ന (ആസ്ട്രേലിയ), പരേതയായ കെ.പി.എം. ആമിന. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മണ്ണാർക്കാട് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.