മഞ്ചേരി: തുറക്കൽ കച്ചേരിപ്പടി ബൈപാസിൽ കാറിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. തുറക്കൽ കാക്കേങ്ങൽ ഉമ്മറാണ് (64) മരിച്ചത്. ബുധനാഴ്ച രാവിലെ 10.30ന് വീടിനു 30 മീറ്റർ അകലെയായിരുന്നു അപകടം. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 11.30 ഓടെ മരിച്ചു. ഭാര്യ: സുലൈഖ. മക്കൾ: റിയാസ്, നിയാസ്, നിഷാഹത്ത്. മരുമകൻ: ഷാഫി.