എരുമേലി: കനകപ്പലം കിഴക്കേ വട്ടപ്പറമ്പിൽ പരേതനായ എം.കെ. വർഗീസിന്റെ (റിട്ട. അധ്യാപകൻ, ഏറ്റുമാനൂർ ഐ.ടി.ഐ) ഭാര്യ റേച്ചൽ (ചിന്നമ്മ -95) നിര്യാതയായി. പുന്നവേലി ചീരമറ്റം കുടുംബാംഗമാണ്. മക്കൾ: മേരി മാത്യു (റിട്ട. എച്ച്.എം, സെന്റ് പോൾസ് ഹൈസ്കൂൾ, വാഴൂർ), സാറാമ്മ കെ. മാത്യു (റിട്ട. സീനിയർ സൂപ്രണ്ട്, ഡി.എം.ഒ ഓഫിസ്, പത്തനംതിട്ട), കെ. ജോർജ് (അറ്റ്ലാന്റ). മരുമക്കൾ: പി.എസ്. ഫിലിപ്പോസ്, മോഹനൻ.എം, സുനിത (അറ്റ്ലാന്റ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കനകപ്പലം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.