ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി പാലവിളയിൽ പാലവിള ദിവാകരൻ (80) നിര്യാതനായി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം, മണ്ഡലം കമ്മിറ്റി ഭാരവാഹി, ദലിത് കോൺഗ്രസ് ജില്ല ഭാരവാഹി, കുമരംചിറ ക്ഷേത്ര കമ്മിറ്റി അംഗം, കെ.പി.എം.എസ് ആദ്യകാല സംഘാടകൻ, നാടൻ കലാ പ്രവർത്തകൻ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഓമന. മക്കൾ: ശൈലജ, സന്തോഷ് (എച്ച്.ഐ, ആരോഗ്യ വകുപ്പ്), സജി, സുമ, ഷീജ. മരുമക്കൾ: ജയചന്ദ്രൻ, പ്രീത, രേവതി (അധ്യാപിക, ജി.വി.വി.എൽ.പി.എസ്), അജയൻ, സുഭാഷ്. സഞ്ചായനം ചൊവ്വാഴ്ച രാവിലെ എട്ടിന്.