അമ്പലവയൽ: കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡന്റും വയനാട് വിഷൻ അമ്പലവയൽ റിപ്പോർട്ടറുമായ ബിനേഷ് മാത്യുവിന്റെ പിതാവ് അമ്പലവയൽ അമ്പുകുത്തി വെള്ളച്ചാട്ടം തേവരോട്ട് മാത്യു (69) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ബിജു കുര്യൻ (കെ.എസ്.ഇ.ബി), ബീന മാത്യു, ബിനേഷ് മാത്യു, പരേതനായ വിനിത് വി. മാത്യു. മരുമക്കൾ: സുനിത, ജിൻസി, എബ്രഹാം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് അമ്പലവയൽ സെന്റ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.