താനൂർ: എച്ച്.എസ്.എം സ്കൂളിന് സമീപം താമസിക്കുന്ന പോക്കർ മൊല്ലക്കാനകത്ത് അബൂബക്കർ (ബാപ്പു - 61) നിര്യാതനായി. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും പ്രവർത്തകനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: യൂനുസ്, സകരിയ്യ, റിയാസ് ഹുദവി (കണ്ണൂർ ഇരിട്ടി പള്ളി ഖതീബ്), അലി ഹുദവി (താനൂർ സെൻട്രൽ പള്ളി ഇമാം), ഹാരിസ്, ആരിഫ. മരുമകൻ: ജൈസൽ.