വൈരങ്കോട്: പരേതനായ പരപ്പിൽ സൈനുദ്ദീൻ എന്ന ഏനിഹാജിയുടെ മകൻ ഹംസ (78) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനും തിരൂർ താലൂക്ക് ബസ് ഉടമ സംഘം പ്രസിഡന്റുമായിരുന്നു. മാതാവ്: കുഞ്ഞിപ്പാത്തുമ്മ . ഭാര്യ: റുഖിയ (ആനക്കര). മക്കൾ: അഷ്റഫ്, അബ്ദുൽ ഗഫൂർ, അഡ്വ. നാസർ, ഫിർദൗസ് ബാനു, സുഹറാബി. മരുമക്കൾ: അബ്ദുറഹ്മാൻ (തിരൂർ), ഷംസുദ്ദീൻ (ചാവക്കാട്), ഖൈറുന്നിസ, ഷമീന, ആരിഫ.