മാനന്തവാടി: വയലിലെ വാഴത്തോട്ടത്തിലെ നീർച്ചാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.എടവക പുതിയിടം ചേമ്പിലോട് എസ്.സി കോളനിയിലെ വത്സലയുടെ മകൻ വിജേഷ് (30) ആണ് മരിച്ചത്. അംബേദ്കർ പുതിയിടത്തെ വയലിനോട് ചേർന്നുള്ള ജോർജിന്റെ വാഴത്തോട്ടത്തിലാണ് വ്യാഴാഴ്ച വൈകീട്ട് ആറോടെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിലേക്ക് പോകുന്ന വഴിയിലെ നീർച്ചാലിൽ വീണുകിടക്കുകയായിരുന്ന വിജേഷിനെ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നും അസ്വാഭാവികതകൾ ഇല്ലെന്നും പൊലീസ് പറഞ്ഞു. മാനന്തവാടി എസ്.ഐ രാംജിത്ത് പി. ഗോപി ഇൻക്വസ്റ്റ് നടത്തിയ ശേഷം വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സഹോദരൻ: അഭിജിത്ത്.