സുൽത്താൻ ബത്തേരി: സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ ആദിവാസി വയോധികന്റെ മൃതദേഹം കണ്ടെത്തി. ചീരാല്‍ പാട്ടത്ത് കോളനിയിലെ കരിമ്പനെ (90) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. നൂല്‍പ്പുഴ പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി തുടര്‍നടപടികള്‍ സ്വീകരിച്ചു.